Connect with us

National

ബലാത്സംഗ വിരുദ്ധ ബില്ല് രാജ്യസഭയും പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബലാത്സംഗ വിരുദ്ധ ബില്ല് പാര്‍ലിമെന്റ് പാസ്സാക്കി. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്ല് ഇന്ന് രാജ്യസഭയിലും പാസ്സാക്കുകയായിരുന്നു. ഇടത് അംഗങ്ങള്‍ ഉന്നയിച്ച ഭേദഗതികള്‍ തള്ളിക്കൊണ്ടാണ് ബില്ല് പാസ്സാക്കിയത്.
ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവും കുറ്റം ആവര്‍ത്തിച്ചാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് ബില്ല്.
ഭാവി തലമുറയെ സംരക്ഷിക്കാനാണ് പുതിയ ബില്ല് പാസ്സാക്കുന്നതെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. രാജ്യത്തെ സഹോദരിമാരുടെ സംരക്ഷണമാണ് ബില്ല് കൊണ്ട് ലക്ഷ്യമിടുന്നത്. വര്‍ഷങ്ങളായി ഇതിന് ശക്തമായ ഒരു നിയമം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.