ദേശീയ പാതയില്‍ മദ്യവില്‍പ്പന വേണ്ടെന്ന് ഗതാഗത മന്ത്രാലയം

Posted on: March 21, 2013 5:51 pm | Last updated: March 21, 2013 at 5:51 pm
SHARE

bar-kerala2208ന്യൂഡല്‍ഹി: ദേശീയ പാതയില്‍ മദ്യ വില്‍പ്പന വേണ്ടെന്ന് കേരളത്തോട് ഗതാഗത മന്ത്രാലയം. ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന മുഴുവന്‍ മദ്യശാലയും നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദേശിച്ചു. കേന്ദ്ര ഗതാഗത മന്ദ്രാലയത്തിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി ജോസ് സിറിയക്കിന് നല്‍കി. മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കുന്നു. നിലവിലുള്ള മദ്യശാലകള്‍ നീക്കം ചെയ്യുകയും, നീക്കം ചെയ്യുന്ന മദ്യശാലകള്‍ക്ക് ലൈസന്‍സ് ലഭിക്കുകയില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം. നടപടി സ്വീകരിച്ച് മറുപടി അറിയിക്കണമെന്നും ചീഫ് സെക്രട്ടറിക്ക് ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി.