ഐ.പി.എല്‍: കളിക്കാരുടെ സുരക്ഷയില്‍ ശ്രീലങ്കക്ക് ആശങ്ക

Posted on: March 21, 2013 3:48 pm | Last updated: March 22, 2013 at 8:18 am
SHARE

IPL-6കൊളംബോ: ശ്രീലങ്കന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഐ.പി.എല്‍ ആറാം സീസണില്‍ ഇന്ത്യയിലെത്തുന്ന ശ്രീലങ്കന്‍ കളിക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേഷന്(എസ്.എല്‍.സി.പി.എ) ആശങ്ക പ്രകടിപ്പിച്ചു. ചെന്നൈയില്‍ നടക്കുന്ന മല്‍സരങ്ങളാണ് ശ്രീലങ്കന്‍ കളിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചത്. 10 മല്‍സരങ്ങളാണ് ചെന്നൈയിലുള്ളത്. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ എത്തിയ ടൂറിസ്റ്റുകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നേരിട്ടിരുന്നു. ഏപ്രില്‍ മൂന്ന് മുതല്‍ 28 വരെയാണ് ഐ.പി.എല്‍ മല്‍സരങ്ങള്‍ നടക്കുന്നത്.