Connect with us

Sports

ഐ.പി.എല്‍: ഗംഭീറും ധവാനും ആദ്യ മല്‍സരങ്ങളിലുണ്ടാവില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഐ.പി.എല്‍ ആറാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറും, ശിഖര്‍ ധവാനും ആദ്യ മല്‍സരങ്ങളിലുണ്ടാവില്ല. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഗംഭീര്‍ ആദ്യ മല്‍സരങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത്.

ഗൗതം ഗംഭീറിന് പകരം ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ്  കാലിസ്, ന്യൂസിലാന്റ് വിക്കറ്റ് കീപ്പര്‍ ബ്രണ്ടം മക്കല്ലമോ നായക സ്ഥാനം ഏറ്റെടുത്തേക്കും.അതേ സമയം ഐ.പി.എല്‍ സീസണ്‍ ആറാം എഡിഷനില്‍ തനിക്ക് കളിക്കാനാവുമെന്നും നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ കളിക്കളത്തിലേക്ക്  മടങ്ങാനാവുമെന്നും ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഇടത് കയ്യിന് പരിക്കേറ്റതിനാല്‍ ശിഖര്‍ ധവാനും ആദ്യ മല്‍സരങ്ങളില്‍ കളിക്കില്ല. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലും ധവാന്‍ കളിക്കില്ല. ആറാഴ്ചത്തെ വിശ്രമമാണ് ശിഖര്‍ ധവാന് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ 27 വരെയാണ് ഐ.പി.എല്‍ മല്‍സരം.

Latest