ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രയാഗ് ഐഎഫ്‌ഐ ചാമ്പ്യന്‍മാര്‍

Posted on: March 21, 2013 2:54 pm | Last updated: March 21, 2013 at 2:54 pm
SHARE

PRAYAGകൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് പ്രയാഗ് യുണൈറ്റഡ് ഐഎഫ്‌ഐ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് പ്രയാഗ് വിജയം സ്വന്തമാക്കിയത് . 80ാം മിനുട്ടില്‍ റാന്റി മാള്‍ട്ടിന്‍സാണ് പ്രയാഗിന് വേണ്ടി വിജയ ഗോള്‍ നേടിയത്. 14 മല്‍സരങ്ങളില്‍ തുടര്‍ച്ചയായി വിജയ കൈപ്പിടിയിലൊതുക്കി മുന്നേറിയ ഈസ്റ്റ് ബംഗാളിന്റെ തിരിച്ചടിയായിട്ടാണ് പ്രയാഗ് ഐഎഫ്‌ഐ കന്നിക്കിരീട നേട്ടം സ്വന്തമാക്കിയത്.