പീറ്റേഴ്‌സണ്‍ ഐ.പി.എല്ലിനില്ല

Posted on: March 21, 2013 2:23 pm | Last updated: March 21, 2013 at 2:23 pm
SHARE

kevin-pietersen_1250856cന്യൂഡല്‍ഹി: ഐ.പി.എല്‍ ആറാം സീസണില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ കളിച്ചേക്കില്ല. ന്യൂസിലാന്റിനെതിരായ മല്‍സരത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കാണ് പീറ്റേഴ്‌സന് വിലങ്ങു തടിയായത്. പരിശീലനത്തിനിടെയാണ് കാല്‍മുട്ടിന് പരിക്കേറ്റത്. എട്ടാഴ്ചത്തെ വിശ്രമമാണ് പീറ്റേഴ്‌സണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റില്‍ നിന്നും ഐ.പി.എല്‍ മല്‍സരങ്ങളില്‍ നിന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് പീറ്റേഴ്‌സനെ മാറ്റി നിര്‍ത്തിയത്.