Connect with us

Malappuram

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിച്ചതായി പരാതി

Published

|

Last Updated

പരപ്പനങ്ങാടി: വനിതാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റജീന ഹംസക്കോയയെ ഒരു സംഘം ആളുകള്‍ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിച്ചതായി പരാതി.
കഴിഞ്ഞ ദിവസം ചിറമംഗലത്ത് ഒരു പൊതുവഴിയുമായുണ്ടായ പ്രശ്‌നങ്ങള്‍ അടുത്ത ദിവസം സി ഐ മുഖാന്തിരം ചര്‍ച്ച നടക്കാനിരിക്കെയാണ് അക്രമണമുണ്ടായത്. ഇതിന് തൊട്ട് മുമ്പ് റോഡില്‍ കരിങ്കല്‍ ബോളര്‍ ഇറക്കി മാര്‍ഗ തടസം സൃഷ്ടിച്ചിരുന്നു. മാര്‍ഗ തടസം സൃഷ്ടിച്ചവരെയും വണ്ടിയുടെ നമ്പറും പോലീസില്‍ അറിയിച്ച് പിടികൂടുകയും കരിങ്കല്‍ ബോളര്‍ വഴിയില്‍ നിന്നും നീക്കിയ ശേഷമാണ് പിടികൂടിയവരെ വിട്ടയച്ചത്.
തന്റെ വീട്ടിലേക്കുള്ള വഴി കൂടിയായ ഇവിടെ നിന്നും കരിങ്കല്‍ ബോളര്‍ നീക്കുന്നത് നോക്കി നില്‍ക്കവെയാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനെ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമിച്ചത്. ഡി വൈ എഫ് പ്രവര്‍ത്തകരാണ് തന്നെ അക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായ റജീന ഹംസക്കോയയെ വധിക്കാന്‍ ശ്രമിച്ചതിച്ചതില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കുറ്റക്കാരായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റ കേസ് ചുമത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വൈസ് പ്രസിഡന്റ് പി ഒ സലാം അധ്യക്ഷത വഹിച്ചു.