ഇമ്രാന്‍ ഖാന്‍ തെഹ്‌രികെ ഇന്‍സാഫ് ചെയര്‍മാന്‍

Posted on: March 21, 2013 11:41 am | Last updated: March 21, 2013 at 12:30 pm
SHARE

imran khanലാഹോര്‍: തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാനായി ഇമ്രാന്‍ ഖാനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാനെതിരെ ആരും മത്സരിച്ചിരുന്നില്ല. രണ്ട് തവണയില്‍ കൂടുതല്‍ ആര്‍ക്കും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ സാധിക്കില്ലെന്ന് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാന്‍ ഖാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.