ബി എസ് എഫ് ജവാന്മാര്‍ക്ക് നേരെ തീവ്രവാദി ആക്രമണം

Posted on: March 21, 2013 11:22 am | Last updated: March 21, 2013 at 11:22 am
SHARE

ശ്രീനഗര്‍: ബി എസ് എഫ് ജവാന്മാര്‍ക്ക് നേരെ ശ്രീനഗറില്‍ തീവ്രവാദി ആക്രമണം. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 7.30 ഓടെ ഗുല്‍ഷന്‍ നഗറിലായിരുന്നു ആക്രമണം.
ശ്രീനഗറിലെ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ ഈ മാസം പതിമൂന്നിനുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും തീവ്രവാദ ആക്രമണം നടന്നിരിക്കുന്നത്.