റെയ്ഡ് അനവസരത്തിലെന്ന് ചിദംബരം

Posted on: March 21, 2013 11:09 am | Last updated: March 21, 2013 at 12:13 pm
SHARE

_Chidambaramന്യൂഡല്‍ഹി: ഡി എം കെ നേതാവ് സ്റ്റാലിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് നടത്തിയത് അനവസരത്തിലായിപ്പോയെന്ന് ധനമന്ത്രി പി ചിദംബരം. ഇന്നത്തെ റെയ്ഡ് അംഗീകരിക്കാനാകില്ല. ബന്ധപ്പെട്ട മന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സ്റ്റാലിന്റെ വസതിയില്‍ സി ബി ഐ റെയ്ഡ് നടത്തിയത്. ആഡംബര കാറുകള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. യു പി എയില്‍ നിന്ന് ഡി എം കെ പിന്മാറിയതിനു പിന്നാലെ നടത്തിയ റെയ്ഡ് തെറ്റിദ്ധാരണ പരത്തുമെന്ന് ചിദംബരം പറഞ്ഞു.