കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി

Posted on: March 21, 2013 10:58 am | Last updated: March 23, 2013 at 10:20 am
SHARE

ksrtc1കൊച്ചി: കെ എസ് ആര്‍ ടി സിക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. കെ എസ് ആര്‍ ടി സിയില്‍ നിന്ന് എണ്ണ കമ്പനികള്‍ അധിക വില ഈടാക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നത് തുടരണമെന്ന കെ എസ് ആര്‍ ടി സിയുടെ ഹരജിയിലാണ് ഉത്തരവ്. നഷ്ടത്തിലോടുന്ന കെ എസ് ആര്‍ ടി സിക്ക് താത്കാലികമായെങ്കിലും ആശ്വാസമാകുകയാണ് കോടതി വധി.
തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് മദ്രാസ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചത്. പൊതുമേഖലാ സ്ഥാപനമായ എണ്ണക്കമ്പനികള്‍ ഒരേ വിഷയത്തില്‍ രണ്ട് സംസ്ഥാനത്തില്‍ രണ്ട് നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടി.