സൂര്യനെല്ലിക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

Posted on: March 21, 2013 10:43 am | Last updated: March 22, 2013 at 10:01 am
SHARE

rapeകൊച്ചി: സൂര്യനെല്ലിക്കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. പൂജപ്പുര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ധര്‍മരാജന്‍ ഒഴികെയുള്ള 31 പ്രതികള്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സ്ത്രീ പീഡന കേസുകള്‍ക്കായുള്ള പ്രത്യേക ബഞ്ചാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപ കോടതിയില്‍ കെട്ടിവെക്കണമെന്നും കേരളം വിടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിക്കോ അവരുടെ കുടുംബത്തിനോ ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് കോട്ടയം കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതും കോടതി താത്കാലികമായി തടഞ്ഞു.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.