Connect with us

Techno

ലെനോവ തിങ്ക്പാഡ് ഇന്ത്യയില്‍: വില 71,000 രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ ലാപ്‌ടോപ്പ് നിര്‍മാതാക്കളായ ലെനോവയുടെ തിങ്ക്പാഡ് ഇന്ത്യന്‍ വിപണിയിലിറക്കി. ഒരേസമയം ലാപ്‌ടോപ്പായും ടാബ് ലറ്റായും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് തിങ്ക്പാഡ്.
വിന്‍ഡോസ് എട്ടോട് കൂടി വരുന്ന തിങ്ക്പാഡിന് 71,000 രൂപയാണ് വില. കോര്‍ ഐ 7-3517യു പ്രൊസസര്‍, 8ജിബി ഡി ഡി ആര്‍ 3 റാം, 500 ജി ബി. എസ് എസ് ഡി, 12.5 ഐ പി എസ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ തുടങ്ങിയവയാണ് പ്രതേയകതകള്‍.