ഇസ്‌റാഈല്‍ സഖ്യകക്ഷിയായതില്‍ അഭിമാനിക്കുന്നു: ഒബാമ

Posted on: March 20, 2013 7:10 pm | Last updated: March 20, 2013 at 7:10 pm
SHARE

obama at israyelടെല്‍ അവീവ്: അമേരിക്കയുടെ ശക്തമായ സഖ്യരാഷ്ട്രമാണ് ഇസ്‌റാഈല്‍ എന്നതില്‍ അഭിമാനിക്കുന്നുവെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ഇസ്‌റാഈലിലെത്തിയ ഒബാമ ടെല്‍ അവീവിലെ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ‘വിശുദ്ധ ഭൂമിയില്‍ സമാധാനം പുലരട്ടെ ‘യെന്നും ഒബാമ പറഞ്ഞു.
ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഒബാമക്ക് ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും നേതൃത്വത്തിലാണ് ഒബാമയെ സ്വീകരിച്ചത്.