പാക്കിസ്ഥാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മെയ് 11ന്

Posted on: March 20, 2013 6:20 pm | Last updated: March 20, 2013 at 9:13 pm
SHARE

pakistan-electionsഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മെയ് 11ന് നടക്കും. ബുധനാഴ്ചയാണ് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. പൊതു തിരഞ്ഞെടുപ്പിനുള്ള തീയ്യതിക്ക് പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകാരം നല്‍കിയതായി രാഷ്ട്രപതിയുടെ വക്താവ് ഫര്‍ഹാത്തുല്ല ബാബര്‍ അറിയിച്ചു. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജനാധിപത്യ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്.

പാക്കിസ്ഥാന്‍ സ്വാതന്ത്രത്തിന് ശേഷം വളരെക്കാലം പട്ടാള ഭരണമായിരുന്നു പാക്കിസ്ഥാനില്‍ നിലനിന്നിരുന്നത്. ഈ മാസം 16ന് പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയായിരുന്നു.തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ രാജ്യം ഭരിക്കാന്‍ കാവല്‍ മന്ത്രിസഭക്ക്  രൂപം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.