ശ്രീലങ്കന്‍ പ്രശ്‌നം:സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായില്ല

Posted on: March 20, 2013 4:53 pm | Last updated: March 21, 2013 at 10:22 am
SHARE

MERA KUMAR

ന്യൂഡല്‍ഹി:ശ്രീലങ്കന്‍ പ്രശനത്തില്‍ പാര്‍ലിമെന്റില്‍ പ്രമേയം കൊണ്ടുവരുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സമവായമായില്ല.ബിജെപി,എസ് പി,ജെഡിയു തുടങ്ങിയ കക്ഷികള്‍ പ്രമേയം കൊണ്ടുവരുന്നതിനെ ശക്തമായി എതിര്‍ത്തു.മറ്റൊരു രാജ്യത്തെ കുറിച്ച് പ്രമേയം അവതരിപ്പിക്കേണ്ടതില്ല എന്നതാണ് ഈ പാര്‍ട്ടികളുടെ നിലപാട്.ഡിഎംകെയും തൃണമൂലും പ്രമേയത്തെ അനുകൂലിച്ചു.