കര്‍ണ്ണാടക: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് അഞ്ചിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.224 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് എട്ടിന്. നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം ഏപ്രില്‍ 10 മുതല്‍ 17 വരെയാണ്.സഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള അവസാന തീയ്യതി ഏപ്രില്‍് 20. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടവും നിലവില്‍ വന്നു.ബി.എസ്.യെഡ്യൂരപ്പ പാര്‍ട്ടി വിട്ടതോടെ ബി.ജെ.പി പ്രതിസന്ധിയിലാണ്. അധികാരത്തില്‍ തിരിച്ചെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. യദ്യൂരപ്പയുടെ പാര്‍ട്ടിക്ക് കിട്ടുന്ന വോട്ടിലൂടെ ബി.ജെ.പിക്ക് കിട്ടുന്ന വോട്ടുകളില്‍ സൃഷ്ടിക്കുന്ന വിള്ളല്‍ തന്നെയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്.