Connect with us

Ongoing News

യുവിയുടെ ഓര്‍മ്മ കുറിപ്പുകള്‍ പുറത്തിറങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: യുവരാജ് സിംങിന്റെ ദി ടെസ്റ്റ് ഓഫ് മൈ ലൈഫ് എന്ന പുസ്തകം പുറത്തിറങ്ങി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പുസ്തകം പ്രകാശനം ചെയ്തത്. കളിക്കളത്തില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന സമയത്താണ് യുവിയെ അര്‍ബുദ രോഗം ബാധിച്ചത്. കാന്‍സറിനെതിരെ യുവി നടത്തിയ പോരാട്ടങ്ങള്‍ വിശദമാക്കുന്നതാണ് പുസ്തകം.അര്‍ബുദം ബാധിച്ച സമയത്ത് യുവിക്ക് മുന്നില്‍ കണ്ണ് നനക്കാതെ നില്‍ക്കാന്‍ ഏറെ പ്രയാസപ്പെട്ടതായി സച്ചിന്‍ പറഞ്ഞു. തന്റെ ഭാര്യ അഞ്ജലിയോട് താന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

തന്നെ ഏറെ ബഹുമാനത്തോടെയായിരുന്നു യുവി കണ്ടിരുന്നത്.ടീമിലെത്തിയ ആദ്യ സമയത്ത്  തന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ കൈക്കൂപ്പി നില്‍ക്കുന്ന ഓര്‍മ്മ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നതായി സച്ചിന്‍ ഓര്‍ത്തെടുത്തു.എന്നാല്‍ എന്റെ കൊച്ചു അനിയനായിട്ടാണ് ഞാന്‍ യുവി കണ്ടത്. എന്റെ കൊച്ചനിയന് അര്‍ബുധം ബാധിച്ചെന്ന അറിഞ്ഞപ്പോള്‍ അറിയാതെ ഞാന്‍ കുറേ നേരം കണ്ണ്  നിറഞ്ഞിട്ടുണ്ടെന്നും സച്ചിന്‍ ഓര്‍മ്മിപ്പിച്ചു.2011 ലെ യുവിയുമായി അധികം സംസാരിച്ചില്ലെന്ന് ധോണി പറഞ്ഞു.യുവിയുടെ അസുഖത്തെ കുറിച്ച് അവന്‍ പറയാതെ തന്നെ ഞാന്‍ അറിഞ്ഞിരുന്നു. ഏറെ പ്രയാസത്തോടെയായിരുന്നു ഞാനത് കേട്ടത്. ഇക്കാര്യം സത്യമാമെന്ന് അറിഞ്ഞപ്പോള്‍ ഏറെ നേരം ഞാന്‍ സതംബിച്ച്  പോയതായും ധോണി പറഞ്ഞു. ധോണി, വിരാട് കോഹ്ലി, വിരേന്ദര്‍ സെവാഗ്, ആശിഷ് നെഹ്‌റ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.