ഡീസല്‍ വില: കോടതിക്ക് ഇടപെടാനാകില്ലെന്ന് എണ്ണകമ്പനികള്‍

Posted on: March 20, 2013 2:20 pm | Last updated: March 20, 2013 at 2:24 pm
SHARE

ksrtc

തിരുവനന്തപുരം: ഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് എണ്ണ കമ്പനികള്‍. ഡീസല്‍ വില നിര്‍ണയാധികാരം കമ്പനികള്‍ക്കാണെന്ന് നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എണ്ണ കമ്പനികള്‍ ഹൈക്കോടതിയില്‍ പത്രിക നല്‍കിയത്‌. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ പത്രിക നല്‍കിയത്. സര്‍ക്കാര്‍ വില്‍പ്പന നികുതി കുറച്ചാല്‍ 10.50 രൂപ കുറക്കാന്‍ സാധിക്കുമെന്ന് എണ്ണ കമ്പനികള്‍ പറഞ്ഞു. ഈ കേസിലെ വാദം ഇപ്പോള്‍ പുരോഗമിക്കുകയാണ്.