ഡി എം കെ മന്ത്രിമാര്‍ രാജിവെച്ചു

Posted on: March 20, 2013 12:49 pm | Last updated: March 20, 2013 at 9:30 pm
SHARE
MK-Alagiri
എം കെ അഴകിരി

ന്യൂഡല്‍ഹി ശ്രീലങ്കന്‍ വിഷയത്തില്‍ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച ഡി എം കെ മന്ത്രിമാര്‍ രാജി കൈമാറി. പ്രധാനമന്ത്രിക്കാണ് രാജി കൈമാറിയത്.

മൂന്നുപേര്‍ മാത്രമായിരുന്നു ഇന്ന് രാജി നല്‍കിയിരുന്നത്. ഇതു സംബന്ധിച്ച് ഡി എം കെ യില്‍ ഭിന്നത ഉണ്ട് എന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഴകിരിയും നെപ്പോളിയനും പിന്നീട് രാജിവെച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ജഗത് രക്ഷകന്‍, എസ് ഗാന്ധി സെല്‍വന്‍, എസ് എസ് പളനിമാണിക്യം എന്നിവരാണ് രാജിവെച്ച മറ്റുമന്ത്രിമാര്‍.

ശ്രീലങ്കക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യ ശക്തമായ നിലപാടെടുത്തില്ല എന്നു പറഞ്ഞാണ് ഡി എം കെ മന്ത്രിമാര്‍ രാജി പ്രഖ്യാപിച്ചത്.
എന്നാല്‍ പ്രമേയത്തില്‍ ഇന്ത്യ വെള്ളം ചേര്‍ത്തിച്ചിട്ടില്ല എന്ന് ചിദംബരം അടക്കം കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാവിലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.