മലാല വീണ്ടും സ്‌കൂളിലേക്ക്

Posted on: March 20, 2013 12:48 pm | Last updated: March 21, 2013 at 10:04 am
SHARE

Malala Yousafzai Photo (4)

ലണ്ടന്‍: താലിബാന്‍ അക്രമത്തിന് ഇരയായ മലാല യൂസഫ് സായി സ്‌കൂളിലേക്ക് പോയി തുടങ്ങി.  ഇംഗ്ലണ്ടിലെ ബര്‍മിംഗ് ഹാമിലാണ് വിദ്യാഭ്യാസം പുനരാരംഭിച്ചത്.  സ്‌കൂളിലേക്ക്  തിരിച്ച് വരാന്‍ കഴിഞ്ഞത്  തന്റെ ജീവിതത്തിലെ സുപ്രധാന നേട്ടമാണ്.

ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാകണം എന്നതാണ് തന്റെ ആഗ്രഹമെന്നും മലാല പറഞ്ഞു.15 വയസ്സുകാരിയായ മലാല മാസങ്ങളായി ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.