Connect with us

International

സിറിയയില്‍ ഗസ്സാന്‍ ഹിത്തോ താത്കാലിക പ്രധാനമന്ത്രി

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ പ്രതിപക്ഷത്തിന് കരുത്ത് പകര്‍ന്ന് പ്രതിപക്ഷ സഖ്യം താത്കാലിക പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു. പ്രതിപക്ഷ സഖ്യത്തിന്റെ വാര്‍ത്താവിനിയ വിഭാഗം തലവനായ ഗസ്സാന്‍ ഹിത്തോയാണ് പ്രധാനമന്ത്രി. രണ്ട് വര്‍ഷമായി പ്രസിഡന്റ് ബശര്‍ അല്‍ അസദ് ഭരണത്തിനെതിരെ പ്രതിപക്ഷ പ്രക്ഷോഭം നടക്കുകയാണ്. ഇസ്താംബുളില്‍ നടന്ന സിറിയന്‍ പ്രതിപക്ഷത്തിന്റെ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷ സഖ്യത്തിലെ 50 അംഗങ്ങളില്‍ 35 പേരുടെ പിന്തുണയോടെയാണ് ഹിത്തോ തിരഞ്ഞെടുക്കപ്പെട്ടത്.
50 വയസ്സുകാരനായ ഹിത്തോ പാശ്ചാത്യ വിദ്യാഭ്യാസം നേടിയ വ്യക്തിയാണ്. അമേരിക്കയുടെ വാര്‍ത്താവിനിമയ വിഭാഗത്തിലാണ് ജേലി ചെയ്തിരുന്നത്. ഹിത്തോയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതായി സംഖ്യത്തിന്റെ സെക്രട്ടറി ജനറല്‍ മുസ്തഫ സബ്ഗ് വെളിപ്പെടുത്തി. ഗള്‍ഫില്‍ ശക്തമായ സ്വാധീനവും ബന്ധങ്ങളുമുള്ള ഇദ്ദേഹത്തിന് പ്രതിപക്ഷത്തെ നയിക്കാനാകുമെന്നും പ്രതിപക്ഷ വാക്താക്കള്‍ അവകാശപ്പെട്ടു.
ഉടനെ തന്നെ ഹിത്തോ പ്രതിരോധ , വിദേശമന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഉണ്ടാക്കുമെന്ന് പ്രതിപക്ഷ വക്താവ് പറഞ്ഞു