ഗണേഷ് പാര്‍ട്ടിക്ക് വിധേയനാവുമെന്ന് ഉറപ്പ് കിട്ടി:ബാലകൃഷ്ണ പിള്ള

Posted on: March 19, 2013 11:41 pm | Last updated: March 19, 2013 at 11:41 pm
SHARE

ganesh pillaiതിരുവനന്തപുരം:മന്ത്രി ഗണേഷ് കുമാര്‍ ഇനി മുതല്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞു.മന്ത്രി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ മന്ത്രിയെ പിന്‍വലിച്ച് നല്‍കിയ കത്ത് പിന്‍വലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.എല്ലാം ശുഭകരമായി അവസാനിക്കുമെന്ന് ഗണേഷ് പ്രതികരിച്ചു.കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ പങ്കെടുത്തു.