Connect with us

Kerala

ഗണേഷ്‌കുമാറും യാമിനിയും വേര്‍പിരിയുന്നു; പരസ്പര സമ്മത പത്രത്തില്‍ ഒപ്പുവെച്ചു

Published

|

Last Updated

തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവില്‍ മന്ത്രി ഗണേഷ് കുമാറും ഭാര്യ യാമിനി തങ്കച്ചിയും ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു. വിവാഹ ബന്ധം വേര്‍പ്പെടുത്താനുള്ള പരസ്പര സമ്മത പത്രം ഇരുവരും ഒപ്പുവച്ചു. മന്ത്രി ഷിബുബേബിജോണിന്റെ വീട്ടില്‍ വെച്ച് വെവ്വേറെ എത്തിയാണ് ഇരുവരും ധാരണയില്‍ ഒപ്പുവെച്ചത്. ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ യാമിനിക്കും കുട്ടികള്‍ക്കും നല്‍കേണ്ട സ്വത്ത് സംബന്ധിച്ചും ധാരണയായിട്ടുണ്ട്. ചെന്നൈയിലെയും വഴുതക്കാട്ടെയും വീടുകള്‍ യാമിനിക്ക് നല്‍കാനാണ് ധാരണ. കുട്ടികളെ യാമിനിക്കൊപ്പം വിടുമെങ്കിലും ഗണേഷിന് കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബന്ധം വേര്‍പ്പടുത്തിയത് ശേഷം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാനും ഇരുവരും സമ്മതിച്ചിട്ടുണ്ട്.
മന്ത്രി ഗണേഷ്‌കുമാറിനെതിരായ സ്വഭാവദൂഷ്യ ആരോപണത്തില്‍ ഭാര്യ യാമിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ഇന്ന് നിയമസഭയില്‍ പരാതിയില്ലെന്ന് വ്യക്തമാക്കുന്ന യാമിനിയുടെ കത്ത് മുഖ്യമന്ത്രി നിയമസഭയില്‍ ഹാജരാക്കിയിരുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കത്ത് യാമിനി നല്‍കിയതെന്നറിയുന്നു.
നേരത്തെ ഗണേഷ്‌കുമാറിനെ കാമുകിയുടെ ഭര്‍ത്താവ് മന്ത്രി മന്ദിരത്തില്‍ കയറി തല്ലിയതായുള്ള ആരോപണവുമായി സര്‍#്കകാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജ് രംഗത്തെത്തിയപ്പോള്‍ യാമിനി ബാലകൃഷ്ണ പിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാഹ മോചനത്തിനായി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് യാമിനി കൊട്ടാരക്കരയിലെത്തി പിള്ളയെ കണ്ടതെത്.
നേരത്തെ 2011ല്‍ ഗണേഷും യാമിനിയും വിവാഹമോചനത്തിന് ഒരുങ്ങിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ഭിന്നത പരിഹരിക്കുകയായിരുന്നു.