മാലി ദ്വീപ് പ്രസിഡണ്ട് ഖത്തറില്‍

Posted on: March 19, 2013 9:37 pm | Last updated: March 19, 2013 at 9:37 pm
SHARE

mali deep presidentദോഹ: മാലി ദ്വീപ് പ്രസിഡണ്ട് ഡോ. മുഹമ്മദ് വഹീദ് ഹസന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലിഫ അല്‍ ഥാനിയുമയി കൂടിക്കാഴ്ച നടത്തി. ഇന്നലെ ദീവാന്‍ അമീരിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങളും മറ്റു സുപ്രധാന വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. ഖത്തറിലെ വിവിധ വകുപ്പ് മന്ത്രിമാരും മാലി ദ്വീപ് പ്രസിടെണ്ടിനെ അനുഗമിക്കുന്ന ഉന്നത തല സംഘവും ചര്‍ച്ചയില്‍ സംബന്ധിച്ച്. പ്രസിടെണ്ടിന്റെ ബഹുമാനാര്‍ത്ഥം ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ദീവാന്‍ അമീരിയില്‍ പ്രത്യേക വിരുന്നൊരുക്കിയിരുന്നു.