അല്‍ജസീറ ഫ്രഞ്ച്, ടര്‍കിഷ് ചാനലുകള്‍ തുടങ്ങുന്നു.

Posted on: March 19, 2013 8:32 pm | Last updated: March 19, 2013 at 8:34 pm
SHARE

aljazeera

ദോഹ: ഫ്രഞ്ച്, ടര്‍കിഷ് ഭാഷകളില്‍ പുതിയ ചാനലുകള്‍ തുടങ്ങാന്‍ പദ്ധതിയുള്ളതായി അല്‍ ജസീറ ഡയറക്ടര്‍ ഷെയ്ഖ് അഹമദ് ബിന് ജാസിം ആല്‍ ഥാനി അറിയിച്ചു. യൂറോപ്പ്, ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഏഴാമത് അല്‍ ജസീറ ഫോറം സമാപന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്താ പ്രക്ഷേപണ രംഗത്ത് അല്‍ ജസീറ പുലര്‍ത്തിപ്പോരുന്ന കണിശതയും വ്യത്യസ്ഥതയും ആഗോള തലത്തില്‍ ചാനലിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും വിവിധ ഭാഷകളില്‍ പ്രക്ഷേപണം തുടങ്ങാന്‍ ഇത് പ്രചോദനം നല്കുന്നതായും അദ്ദേഹം പറഞ്ഞു.