Connect with us

International

ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥാനമേറ്റു

Published

|

Last Updated

വത്തിക്കാന്‍ സിറ്റി: റോമന്‍ കത്തോലിക്കാ സഭയുടെ   266ാംമത്തെ മാര്‍പ്പയായി പോപ്പ് ഫ്രാന്‍സിസ് ഔദ്യോഗിക സഥാനാരോഹണം ചെയ്തു . സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്ര്‌ത്യേകം തയ്യാറാക്കിയ വേദിയിലാണ് സഥാനാരോഹണ ചടങ്ങ് നടന്നത്‌. ദിവ്യബലിയില്‍ മുഴുവന്‍ കര്‍ദിനാള്‍മാരും സഹകാര്‍മ്മികരായി. ലത്തീന്‍ ഭാഷയിലാണ് വിശുദ്ധ കുര്‍ബാന നടത്തിയത്‌. മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണം സാധാരണയായി ഞായറാഴ്ചകളിലാണ് നടക്കുക.ഇത്തവണ അത് ചൊവ്വാഴ്ചയായി. വിശുദ്ധരോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥനക്കു ശേഷം കര്‍ദിനാള്‍ തിരു സംഘത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി. പത്രോസിന്റെ പിന്‍ഗാമി, റോമിലെ മൈത്രാന്‍ എന്നീ നിലകളിലുള്ള അധികാര വസ്ത്രവും സ്ഥാന ചിഹ്നങ്ങളുംസ്വീകരിച്ചു.  ഇന്ത്യയില്‍ നിന്നുള്ള അഞ്ച് കര്‍ദിനാല്‍മാര്‍ ദിവ്യ ബലിയില്‍ പങ്കെടുത്തു. ഇതില്‍ രണ്ട് കര്‍ദിനാള്‍മാര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പത്ത് ലക്ഷത്തോളം ആളുകള്‍ സ്ഥാനാരോഹണ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.

Latest