ഇറ്റാലിയന്‍ സ്ഥാനപതിക്കെതിരെ സോണിയ ഗാന്ധി

Posted on: March 19, 2013 2:39 pm | Last updated: March 19, 2013 at 2:39 pm
SHARE

Sonia and Flagന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികരെ വിമര്‍ശിച്ച് സോണിയ ഗാന്ധി രംഗത്ത്. നാവികരെ തിരിച്ചെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയ ഇറ്റാലിയന്‍ സ്ഥാനപതി കടുത്ത ലംഘനം നടത്തിയതിനാല്‍ നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന് സോണി ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യയെ കണക്കിലെടുക്കാതെ ഇറ്റലിക്ക് മുന്നോട്ട് പോകാനാകില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. നാവികരുടെ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ചെറുതായി കാണരുതെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധനം ചെയ്ത് സോണിയ ഗാന്ധി പറഞ്ഞു.