എസ് എസ് എഫ് സംസ്ഥാന സമ്മേളനം; പന്തല്‍ഫണ്ട് സമാഹരണം 25നകം പൂര്‍ത്തിയാകും

Posted on: March 19, 2013 12:30 pm | Last updated: March 19, 2013 at 12:30 pm
SHARE

മലപ്പുറം: ‘സമരമാണ് ജീവിതം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ പന്തല്‍ഫണ്ട് സമാഹരണം ജില്ലയില്‍ ഊര്‍ജിതമായി. പതിനായിരം സമ്മേളന പ്രതിനിധികള്‍ക്ക് ഇരിക്കാനും, നിസ്‌കരിക്കുവാനും വിശ്രമിക്കുവാനും ആവശ്യമായ വിപുലമായ പന്തലാണ് രിസാല സ്‌ക്വയറില്‍ ജില്ലാ സ്വാഗത സംഘത്തിന് കീഴല്‍ പൂര്‍ത്തിയാക്കുക.
തിരൂര്‍ ഡിവിഷന്‍ സംഘാടക സമിതി സമാഹരിച്ച പന്തല്‍ ഫണ്ട് ആദ്യഗഡു സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയില്‍ നിന്ന് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി. ഡിവിഷന്‍ തലങ്ങളില്‍ രൂപവത്കരിച്ച സമ്മേളന സമിതിക്ക് കീഴിലാണ് പന്തല്‍ഫണ്ട് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക.
ഈ മാസം ഇരുപത്തിഅഞ്ചിന് വാദിസലാമില്‍ നടക്കുന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ പന്തല്‍ഫണ്ട് സംസ്ഥാന സമിതിക്ക് കൈമാറും. പന്തല്‍ഫണ്ട് ജില്ലയില്‍ പൂര്‍ത്തീകരിക്കുന്നതിന് മുഴുവന്‍ പ്രസ്ഥാന ബന്ധുക്കളും സജീവമായി രംഗത്തിറങ്ങണമെന്ന് പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു. വാദിസലാമില്‍ ചേര്‍ന്ന നേതൃസംഗമത്തില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.
പൊന്മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹബീബ് തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, ഹമീദ് ഹാജി കൊടിഞ്ഞി, ഇബ്‌റാഹിം ബാഖവി, കെ സൈനുദ്ദീന്‍ സഖാഫി, എ ശിഹാബുദ്ദീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി സംബന്ധിച്ചു.