Connect with us

Malappuram

ഊര്‍ങ്ങാട്ടിരിയില്‍ പദ്ധതി നിര്‍വഹണം തടസ്സപ്പെടുന്നു

Published

|

Last Updated

അരീക്കോട്: സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സമയത്ത് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ പദ്ധതി നിര്‍വഹണത്തിന് തടസ്സം നേരിടുന്നു. അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ ലീവെടുത്തതാണ് പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണത്തെ ബാധിച്ചിരിക്കുന്നത്.
അരീക്കോട് അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ക്ക് ഊര്‍ങ്ങാട്ടിരിയില്‍ ചാര്‍ജ്ജുണ്ടെങ്കിലും ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് എത്തുന്നതെന്ന് പറയുന്നു. ഇരുന്നൂറ്റി അമ്പതോളം പ്രൊജക്ടുകളാണ് പൂര്‍ത്തീകിക്കാനുള്ളത്. മിക്ക പ്രോജക്ടുകളിലും അസിസ്റ്റന്‍ഡ് എന്‍ജിയീയര്‍ ആണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍.
എഇയുട അഭാവത്തില്‍ ഈ മാസത്തില്‍ തീര്‍ക്കേണ്ട പല പ്രവൃത്തികളും ഏറ്റെടുക്കാന്‍ കരാറുകാര്‍ ധൈര്യപ്പെടുന്നില്ല. ഇത് ഗുണഭോക്തൃ കമ്മറ്റികളെയും ബാധിക്കുന്നുണ്ട്. രണ്ട് ഓവര്‍സിയര്‍മാരുടെ തസ്തികയുണ്ടെങ്കിലും പഞ്ചായത്തില്‍ ഒരു സ്ഥിരം ഓവര്‍സിയര്‍ മാത്രമാണുള്ളത്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ ഈ മാസം ലീവ് അനുവദിച്ച മേലുദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

 

Latest