എസ് എസ് എഫ് മാധ്യമ ശില്‍പ്പശാല 21ന്

Posted on: March 19, 2013 10:19 am | Last updated: March 19, 2013 at 10:19 am
SHARE

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ മീഡിയ ശില്‍പ്പശാല ഈ മാസം 21ന് വൈകീട്ട് നാല് മണിക്ക് മലപ്പുറത്ത് നടക്കും.
ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ഡിവിഷന്‍ സെക്രട്ടറിമാര്‍, ഡിവിഷന്‍ പബ്ലിക് റിലേഷന്‍ ആന്‍ഡ് മീഡിയ കണ്‍വീനര്‍മാര്‍, മീഡിയ ബ്യൂറോ കോഡിനേറ്റര്‍മാര്‍ എന്നിവരാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ വി പിഎം ഇസ്ഹാഖ്, കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി ശരീഫ് പാലൊളി, എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് എ.ശിഹാബുദ്ധീന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിക്കും.
ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ മീഡിയ കണ്‍വീനര്‍ അന്‍വര്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുര്‍തള സഖാഫി, നാസര്‍ പാണ്ടിക്കാട്, എം കെ സ്വഫ്‌വാന്‍, ജാബിര്‍ തിരൂരങ്ങാടി സംബന്ധിച്ചു.