രത്‌നഗിരിയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 37 മരണം

Posted on: March 19, 2013 8:47 am | Last updated: March 20, 2013 at 11:31 am
SHARE

maharashtra-khed-bus-accident-295

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ബസാണ് കേഡില്‍ വച്ച് പുലര്‍ച്ചെ 3.30ഓടെ ജഗ്ബുദി നദിയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ കേഡ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ബസ് െ്രെഡവറും ഉള്‍പ്പെടുന്നു. ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയതായി പോലീസ് അറിയിച്ചു.
അറുപതോളം പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടമുണ്ടായി ഒരു മണിക്കൂറിന് ശേഷമാണ് അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായത്. ബസിന്റെ ഗ്ലാസ് ഗ്യാസ് കട്ടറുകളുപയോഗിച്ച് മുറിച്ചാണ് ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. പരുക്കേറ്റവരില്‍ പത്ത് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പരുക്കേറ്റവരില്‍ ഏഴ് പേര്‍ വിദേശികളാണ്. മരിച്ചവരെ എല്ലാവരെയും തിരിച്ചറിയാനായിട്ടില്ല.