എം ജി രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തു

Posted on: March 19, 2013 8:08 am | Last updated: March 19, 2013 at 8:08 am
SHARE

Mahatma-Gandhi-University-Campusകോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. രജിസ്ട്രാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണമെന്ന് കഴിഞ്ഞ ശനിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം അനുസരിക്കാതെ രജിസ്ട്രാര്‍ ഇന്നലെ രാവിലെ ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വൈസ് ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങിയത്.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം എം ആര്‍ ഉണ്ണിക്കെതിരെയുള്ള വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തീരുന്നതുവരെയോ ആറുമാസം വരെയോ അവധിയില്‍ പ്രവേശിക്കാനാണ് സിന്‍ഡിക്കേറ്റ് നിര്‍ദേശിച്ചത്. രജിസ്ട്രാറുടെ എം എ, ബി എ ബിരുദങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതി അന്വേഷിക്കാനാണ് സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റിയോട് നിര്‍ദേശിച്ചിരിക്കുന്നത്.