Connect with us

Kerala

കെ എസ് യു പ്രസിഡന്റിന് വാഹനാപകടത്തില്‍ പരുക്ക്

Published

|

Last Updated

മലപ്പുറം: കുറ്റിപ്പുറത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് ബി എസ് ജോയിക്ക് പരുക്കേറ്റു. ജോയി സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഡ്രൈവര്‍ ജലീലിനും പരുക്കേറ്റിട്ടുണ്ട്. ഇരുവരെും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോയിയുടെ കൈക്കാണ് പരുക്ക്. കെ എസ് യു യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു.