Connect with us

Gulf

ഖത്തറും സ്വദേശിവത്കരണം കര്‍ശനമാക്കുന്നു

Published

|

Last Updated

ദോഹ: സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളില്‍ സ്വദേശികളെ നിയമിക്കുന്നതിന് ഖത്തര്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും കിരീടാവകാശി തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയും കര്‍ശന നിര്‍ദേശം നല്‍കിയതായി പ്രാദേശിക അറബി പത്രം “അല്‍ ഷര്‍ഖ്” റിപ്പോര്‍ട്ട് ചെയ്തു. തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഹുസൈന്‍ അല്‍ മുല്ല പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഈ വിവരമുള്ളത്.
സ്വകാര്യ മേഖലകളിലെ വിവിധ തൊഴിലവസരങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും ഇത്തരം മേഖലകളില്‍ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് താരതമ്യേന കുറഞ്ഞ വേതനം നല്‍കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈയിടെയായി വീട്ടുജോലിക്കാര്‍ ഒളിച്ചോടുന്ന പ്രവണത വര്‍ധിച്ചതായും ഖത്തറിന്റെ താത്പര്യ പ്രകാരം നിലവില്‍ വരാന്‍ പോകുന്ന ഗള്‍ഫ് രാജ്യങ്ങളുടെ ഏകീകൃത തൊഴില്‍ നിയമത്തോടെ അതിനു പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.