ജി.സി.സി ട്രാഫിക്ക് വാരാചരണം സമാപിച്ചു

Posted on: March 18, 2013 7:01 pm | Last updated: March 18, 2013 at 7:01 pm
SHARE

gulf_traffic_week_2012_logo_big ദോഹ: ഇരുപത്തിയൊമ്പതാമത് ജി.സി.സി ട്രാഫിക്ക് വാരാചരണം സമാപിച്ചു. ഖത്തര്‍ സ്‌പോര്‍ട്‌സ് റൗണ്ട് ബോട്ടിന് സമീപം പ്രത്യേകം സജ്ജീകരിച്ച ദര്‍ബഈസയിലായിരുന്നു പരിപാടിയുടെ സമാപനം. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് വന്‍ ജന പങ്കാളിത്തമായിരുന്നു വാനാചാരണത്തിനുണ്ടായിരുന്നത്. ഇരുന്നൂറോളം സ്വദേശി സ്‌കൂളില്‍ നിന്ന് 1500 ല്‍ അതികം കുട്ടികള്‍ ട്രാഫിക്ക് പവലിയന്‍ സന്ദര്‍ശനം നടത്തി. ഇവരുടെ സംശയങ്ങള്‍ക്ക് അധികൃതര്‍ മറുപടിയും നല്‍കി. ഒഴിവ് ദിനമായ വെള്ളി, ശനി ദിവസങ്ങളിലാണ് സന്ദര്‍ശകര്‍ വര്‍ധിക്കുന്നത്. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കെല്ലാം ട്രാഫികിനെ കുറിച്ചുള്ള ബോധവല്‍ക്കരണം നടത്തി. രാജ്യത്തെ മുതിര്‍ന്ന ഡ്രൈവര്‍മാരെ ട്രാഫിക് വകുപ്പ് ആദരിച്ചു.