Connect with us

Gulf

ജനവാസ കേന്ദ്രങ്ങളില്‍ കച്ചവട വിലക്കിന് സാധ്യത

Published

|

Last Updated

ദോഹ: ജനവാസ കേന്ദ്രങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ വ്യവസായ മന്ത്രാലയം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സ്‌കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്രിനിക്കുകള്‍, ലബോറട്ടറി, ബ്യൂട്ടി പാര്‍ലര്‍, ഫ്‌ളവര്‍ സ്റ്റാളുകള്‍ തുടങ്ങി എട്ടോളം സ്ഥാപനങ്ങള്‍ക്ക് മാത്രം ജനവാസ കേന്ദ്രങ്ങളില്‍ ലൈസന്‍സ് പുതുക്കി നല്‍കിയാല്‍ മതിയെന്നാണ് മന്ത്രാലയത്തിന്റെ തിരുമാനമെന്നറിയുന്നു.
അറബികളും വിദേശികളും തിങ്ങിത്താമസിക്കുന്ന സ്ഥലങ്ങളില്‍ വര്‍ഷങ്ങളായ സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്‌റ്റോറന്റുകളും മറ്റു കച്ചവട സ്ഥാപനങ്ങളും നടത്തിവരുന്ന മലയാളികളടങ്ങുന്ന വലിയ സമൂഹത്തെ പുതിയ തീരുമാനം സാരമായി ബാധിക്കും. നിലവില്‍ അറബി വീടുകളോടും മറ്റും ചേര്‍ന്ന് ചെറിയ വാടകക്ക് സ്ഫാപനങ്ങള്‍ നടത്തുന്നവര്‍ക്ക് വ്യവസായ ഏരിയകളില്‍ പുതിയ സൗകര്യം കണ്ടെത്തുക പ്രയാസമായിരിക്കും.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കുന്ന വ്യാവസായിക മേഖലകളില്‍ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതമാകുക കൂടി പുതിയ തീരുമാനത്തിന്റെ ലക്ഷ്യമാണെന്നറിയുന്നു.

Latest