ഹെലികോപ്റ്ററില്‍ തൂങ്ങി തടവുകാര്‍ രക്ഷപ്പെട്ടു

Posted on: March 18, 2013 1:01 pm | Last updated: March 18, 2013 at 1:01 pm
SHARE

quebec18n-1-webസെന്റ് ജെറോം: ഹെലികോപ്റ്ററില്‍ നിന്നുള്ള കയറില്‍ തൂങ്ങി തടവ് പുള്ളികള്‍ രക്ഷപ്പെട്ടു. ക്യൂബെക് ജയിലിലാണ് സാഹസികമായ ജയില്‍ ചാട്ടം. തടവ് ചാടിയവരില്‍ ഒരാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയതായി ജയില്‍ അധികൃതര്‍ പറഞ്ഞു. മുപ്പത്താറുകാരനായ ബെഞ്ചമിന്‍ ഹഡോമ് ബാര്‍ബിയോയെയാണ് പോലീസ് പിടികൂടിയത്. രണ്ടാമത്തെയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.