Connect with us

Kerala

ഡീസല്‍ സബ്‌സിഡി: കെ എസ് ആര്‍ ടി സി ഹൈക്കോടതിയില്‍

Published

|

Last Updated

കൊച്ചി: കെ എസ് ആര്‍ ടി സിയുടെ ഡിസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. ഡീസല്‍ സബ്‌സിഡി വിഷയത്തില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയ സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചത്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നത് തുടരണമെന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതോടെ ലിറ്ററിന് 13 രൂപ അധികം നല്‍കേണ്ട സാഹചര്യമാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. കോടികളുടെ നഷ്ടമാണ് സബ്‌സിഡി ഇല്ലാതായതോടെ കോര്‍പറേഷനുണ്ടായിരിക്കുന്നത്.