സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം

Posted on: March 18, 2013 1:03 pm | Last updated: March 18, 2013 at 2:10 pm
SHARE

Sugathakumari_954686fന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകയും കവയത്രിയുമായ സുഗതകുമാരിക്ക് 2013ലെ സരസ്വതി സമ്മാന്‍ പുരസ്‌കാരം.

മണലെഴുത്ത് എന്ന കാവ്യസമാഹാരത്തിനാണ് പുരസ്‌കാരം.

പത്തുലക്ഷം രൂപയുടെ പുരസ്‌കാരം ഏര്‍പെടുത്തിയത് കെ കെ ബിര്‍ള ഫൗണ്ടേഷനാണ്. ജസ്റ്റിസ് ആര്‍ സി ലഹോട്ടി അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

1990 മുതല്‍ നല്‍കാന്‍ തുടങ്ങിയ സരസ്വതി സമ്മാന്‍ മലയാളത്തിലേക്ക് ഇത് മൂന്നാം തവണയാണ് വരുന്നത്. ബാലാമണിയമ്മയും എ അയ്യപ്പപ്പണിക്കരുമാണ് ഇതിനുമുമ്പ് ഈ പുരസ്‌കാരം നേടിയ മലയാളികള്‍.
സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷയായിരുന്ന സുഗതകുമാരി സാമൂഹ്യ സേവനരംഗത്തെ സജീവ പ്രവര്‍ത്തകയാണ്.