Connect with us

International

ആയുധ കയറ്റുമതിയില്‍ ചൈനക്ക് അഞ്ചാം സ്ഥാനം

Published

|

Last Updated

സ്റ്റോക്‌ഹോം: ആയുധ കയറ്റുമതി മേഖലയില്‍ ചൈനക്ക് അഞ്ചാം സ്ഥാനം. ബ്രിട്ടനെ പിന്തള്ളിയാണ് ചൈന അഞ്ചാമതാകുന്നത്. അമേരിക്കയും റഷ്യയുമാണ് ആയുധ വിപണന മേഖലയില്‍ മുന്നില്‍ നില്‍ക്കുന്നത്. ആയുധ കയറ്റുമതിയില്‍ മുപ്പത് ശതമാനവും അമേരിക്കയില്‍ നിന്നാണ്. 26 ശതമാനമാണ് റഷ്യയില്‍ നിന്നുള്ളത്. ജര്‍മനിയും ഫ്രാന്‍സുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. സ്റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (എസ് ഐ പി ആര്‍ ഐ) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
പാക്കിസ്ഥാനാണ് ചൈനയുടെ പ്രധാന ഗുണഭോക്താവ്. ചൈന കയറ്റുമതി ചെയ്യുന്ന ആയുധങ്ങളുടെ അമ്പത്തിയഞ്ച് ശതമാനവും പാക്കിസ്ഥാനാണ് വാങ്ങുന്നത്. 2008- 2012 വര്‍ഷത്തില്‍ ചൈനയുടെ ആയുധ വിപണന മേഖലയില്‍ മുമ്പുള്ള അഞ്ച് വര്‍ഷത്തെ അപേക്ഷിച്ച് 162 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ഇതിന് മുമ്പ് 1986- 90 കാലത്താണ് ആയുധ കയറ്റുമതിയില്‍ ചൈന ആദ്യ അഞ്ച് സ്ഥാനത്തുണ്ടായിരുന്നത്.

 

 

Latest