ബിറ്റിയെ കണ്ണൂരിലെത്തിച്ചു

Posted on: March 18, 2013 10:11 am | Last updated: March 18, 2013 at 5:49 pm
SHARE

Bitti_mohanty_in_jaipur295കണ്ണൂര്‍: തെളിവെടുപ്പിന് ശേഷം ബിറ്റി മൊഹന്തിയെ കണ്ണൂരില്‍ തിരികെയെത്തിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ബിറ്റിയുമായി അന്വേഷണ സംഘം കണ്ണൂരിലെത്തിയത്. ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ബിറ്റിയെ കണ്ണൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്. രാഘവ് രാജന്‍ എന്ന പേരില്‍ കണ്ണൂരില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിറ്റി പോലീസ് പിടിയിലാകുന്നത്.
കണ്ണൂരിലെ ബേങ്കില്‍ രാഘവ് രാജന്‍ എന്ന പേരില്‍ ജോലി ചെയ്തത് ബിറ്റി തന്നെയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധന വേണ്ടെന്ന നിലപാടിലാണ് പോലീസ്. രാജസ്ഥാന്‍, പുട്ടപര്‍ത്തി, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലീസ് തെളിവെടുത്തിട്ടുണ്ട്. ബിറ്റിയുടെ പിതാവും ഒഡീഷ മുന്‍ ഡി ജി പിയുമായ ബി ബി മൊഹന്തിയെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.