മരം വീണ് ഇലക്ട്രിക് പോസ്റ്റുകളും വീടിന്റെ ചുറ്റുമതിലും തകര്‍ന്നു

Posted on: March 18, 2013 10:51 am | Last updated: March 18, 2013 at 10:51 am
SHARE

ആനക്കര : നയ്യൂരില്‍ മരം കടപുഴങ്ങിവീണ് നാല് ഇലക്ട്രിക് പോസ്റ്റുകളും വീടിന്റെ ചുറ്റുമതിലും തകര്‍ന്നു.—ശനിയാഴ്ച്ച രാത്രിയിലാണ് മഴയോടൊപ്പം നയ്യൂര്‍ വരട്ടിപ്പള്ളിയാല്‍ റോഡരികിലുള്ള കൂറ്റന്‍ അലരിമരം കടപുഴങ്ങി വീണത്. സമീപത്ത് വീടും റോഡരുകില്‍ ബസ്‌വെയിറ്റിംഗ് ഷെഡുമുണ്ട്. രാത്രിയിലായതിനാല്‍ വന്‍അപകടം ഒഴിവായി്. മംഗലത്ത് വളപ്പില്‍ മാനുവിന്റെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്. അപകടത്തിലായ മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ആനക്കര പഞ്ചായത്ത് അധികൃതര്‍ക്കും എം എല്‍ എക്കും പരാതിനല്‍കിയിരുന്നെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞ് മാറുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മരത്തിന്റെ സമീപത്തെ വീട്ടുകാരും മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതിയും നല്‍കിയിരുന്നു. മരത്തിന്റെ അടിവശത്തെ മണ്ണ് പോയി മാസങ്ങളായി മരം അപകടാവസ്ഥയിലായിരുന്നു. രാവിലെയായിട്ടും മരം മുറിച്ച് മാറ്റാത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.