മോഡിയെ പ്രധാനമന്ത്രിയാവുന്നതില്‍ നിന്ന് തടയും: അസദുദ്ദീന്‍ ഉവൈസി

Posted on: March 18, 2013 10:59 am | Last updated: March 18, 2013 at 10:59 am
SHARE

asaduddin-owaisi_1സംഗറെഡ്ഢി(ആന്ധ്രപ്രദേശ്): മതേതരത്വ ശക്തികളും വര്‍ഗീയശക്തികളും തമ്മിലുള്ള മല്‍സരമാണ് അടുത്തലോക്‌സഭാ തെരെഞ്ഞെടുപ്പെന്ന് എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി എം പി പറഞ്ഞു. ചില ടി വി ചാനലുകള്‍ മോഡിക്കില്ലാത്ത മതേതരത്വത്തിന്റെയും വികസനത്തിന്റെയും മുഖം ഉയര്‍ത്തിക്കാട്ടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മോഡിയെ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടയാന്‍ തന്റെ പാര്‍ട്ടി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.