Connect with us

Kozhikode

പച്ചക്കറി വിളവെടുപ്പ് നാടിന്റെ ഉത്സവമായി

Published

|

Last Updated

പന്നൂര്‍: ആക്ടീവ് പന്നൂരിന്റെ പച്ചക്കറി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന ആക്ടീവ് പന്നൂരിന്റെ ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് കുന്നോത്തുവയലില്‍ മൂന്നേക്കറോളം വയലില്‍ പച്ചക്കറി കൃഷിയിറക്കിയത്.
വെള്ളരി, മത്തന്‍, കക്കിരി, പാവക്ക, വെണ്ട, ചുരങ്ങ, പടവലം, ചീര, പയര്‍, ഇളവന്‍ എന്നിവയാണ് ആക്ടീവിന്റെ തോട്ടത്തില്‍ സമൃദ്ധമായി വളര്‍ന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, കൂലിത്തൊഴിലാളികള്‍, കുടുംബിനികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ എല്ലാ വഭാഗമാളുകളും സംയുക്തമായാണ് കൃഷി നടത്തിയത്. വിവിധ തൊഴിലിലേര്‍പ്പെടുന്നവര്‍ രാവിലെ സമയത്തും അവധി ദിവസങ്ങളിലുമാണ് പ്രധാനമായും കൃഷിയിടത്തിലിറങ്ങുന്നത്.
വിളവെടുക്കുന്ന പച്ചക്കറികള്‍ക്കായി ദൂരെ ദിക്കുകളില്‍നിന്ന് പോലും ആളുകള്‍ എത്തുന്നത് കര്‍ഷകര്‍ക്ക് പ്രചോദനമാകുകയാണ്. ഒരേക്കറോളം സ്ഥലത്ത് 250 ഓളം വാഴയും ചേന, ചേമ്പ് തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്. പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗം നൗഫിറ മുഹമ്മദ്, പി മുഹമ്മദ് യൂസുഫ്, യു പി അബ്ദുല്‍ ഖാദര്‍, യു പി അബ്ദുന്നാസര്‍, മന്നത്ത് നസീമ, എം എ സത്താര്‍ മാസ്റ്റര്‍, പി ശ്രീധരന്‍, വി ബാബു, പൊയിലില്‍ അമീര്‍, പുളിയാറക്കല്‍ അബൂബക്കര്‍ ഹാജി, പൊയിലംകണ്ടി മുഹമ്മദ്, എം കെ സിദ്ദീഖ് സംബന്ധിച്ചു.

Latest