നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍

Posted on: March 18, 2013 10:28 am | Last updated: March 18, 2013 at 10:28 am
SHARE

കോഴിക്കോട്: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കല്ലായ് റോഡിലെ ജില്ലാ സഹകരണ ബേങ്കിന് പുറകില്‍ ആളൊഴിഞ്ഞ പറമ്പിലാണ് ഇന്നലെ രാവിലെ ഒമ്പതോടെ മൃതദേഹം കണ്ടെത്തിയത്. പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു. കസബ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
രാവിലെ ബേങ്കിലെ സെക്യൂരിറ്റിയാണ് മൃതദേഹം കണ്ടത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുഞ്ഞിന്റേതാണ് മൃതദേഹം. മൃതദേഹത്തിന് സമീപത്ത് ചെറിയ തോതില്‍ രക്തം പുരണ്ടിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.