ബജറ്റില്‍ വണ്ടൂര്‍ മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്ക് അനുമതി

Posted on: March 18, 2013 9:18 am | Last updated: March 18, 2013 at 9:18 am
SHARE

വണ്ടൂര്‍: മണ്ഡലത്തില്‍ പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരകത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചതിന് പുറമെ വിവിധ റോഡുകള്‍, പാലങ്ങള്‍ എന്നിവക്കുള്ള എസ്റ്റിമേറ്റിനും അനുമതിയായി.
നടുവത്ത് വടക്കുംപാടം, തുവ്വൂര്‍-പുറ്റമ്മണ്മ, പൂളമണ്ണ-വാണിയമ്പലം, തച്ചങ്ങോട്-കല്ലാമൂല, ഉദിരംപൊയില്‍-മാളിയേക്കല്‍, എടവണ്ണ-തിരുവാലി, നടുവത്ത്-പൊങ്ങല്ലൂര്‍, തിരുവാലി-കാട്ടുമുണ്ട, കുളിപറമ്പ്-കൂരാട്, കാരാട്-കാഞ്ഞിരംപാടം-കരിമ്പതൊടി, തൃക്കൈകുത്ത്, തിരുവാലി ഹൈസ്‌കൂള്‍ മേപ്പാടം പി എച്ച് സി വണ്ടൂര്‍, ബൈപാസ് റോഡ് രണ്ടാം ഘട്ടം, വണ്ടൂര്‍-കാളികാവ് റബറൈസിംഗ് പൂര്‍ത്തീകരണം, കാളികാവ്-ചെത്ത് കടവ് പാലം അപ്രോച്ച് റോഡ് എന്നിവക്കും പൂളമണ്ണ-വാണിയമ്പലം പാലം, തൃക്കൈകുത്ത് പാലം, കോട്ടപ്പുഴ പെരിങ്കോട് പാലം എന്നിവക്കും വണ്ടൂര്‍ വി എം സി, ഗേള്‍സ്, വാണിയമ്പലം, കരുവാരക്കുണ്ട്, തിരുവാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് കെട്ടിട നിര്‍മാണത്തിനുമാണ് എസ്റ്റിമേറ്റിന് അനുമതിയായത്.