അസ്ലന്‍ഷാകപ്പ് ആസ്‌ത്രേലിയക്ക്

Posted on: March 17, 2013 9:22 pm | Last updated: March 17, 2013 at 9:22 pm
SHARE

ഇപ്പോ(മലേഷ്യ): ആതിഥേയരായ മലേഷ്യയെ 3-2 ന് തോല്‍പിച്ച് ആസ്‌ത്രേലിയ സുല്‍ത്താന്‍ അസ്ലന്‍ഷാകപ്പ് ഹോക്കി ടുര്‍ണമെന്റില്‍ ഏഴാം തവണ കിരീടത്തില്‍ മുത്തമിട്ടു. പതിനയ്യായിരത്തില്‍ അധികം കാണികളെ സാക്ഷി നിര്‍ത്തിയാണ് ഫൈനല്‍ മല്‍സരം നടന്നത്.
അതേസമയം പാകിസ്താനെ 4-2 ന് മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനം നേടി. നേരത്തെ ദക്ഷിണകൊറിയ ന്യൂസിലാന്റിനെ തോല്‍പിച്ച് മൂന്നാം സ്ഥാനം നേടിയിരുന്നു.