ഐ പി എല്‍ ടീം ഉടമകള്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിന് 500 കോടി നല്‍കണം: ശിവസേന

Posted on: March 17, 2013 6:34 pm | Last updated: March 17, 2013 at 6:34 pm
SHARE

മുംബൈ: ഐ പി എല്‍ ടിമുടമകള്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിന് 500 കോടി ലാഭത്തില്‍ നിന്ന് നല്‍കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ടീമുകള്‍ വന്‍ ബിസിനസുകാരും സിനിമാ നടന്‍മാരുമാണ് കൊണ്ടുനടക്കുന്നത്. അവര്‍ക്ക് രാജ്യത്ത് ഒരു ദുരന്തമുണ്ടാവുമ്പോള്‍ സഹായിക്കാന്‍ ബാധ്യതയുണ്ടെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇങ്ങനെ ചെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ പി എലിന്റെ ആറാം സീസണിലെ മല്‍സരങ്ങള്‍ ഏപ്രില്‍ 3ന് തുടങ്ങും.