മുന്‍ ഒഡീഷാ മന്ത്രിയുടെ മകന്‍ സ്ത്രീധനക്കേസില്‍ അറസ്റ്റില്‍

Posted on: March 17, 2013 6:22 pm | Last updated: March 17, 2013 at 6:22 pm
SHARE

dowryഭുവനേശ്വര്‍: ഒഡീഷയുടെ മുന്‍ നിയമമന്ത്രി രഘുനാഥ മൊഹന്തിയുടെ മകന്‍ രാജശ്രീ മൊഹന്തി സ്ത്രീധനപീഠന പരാതിയിന്‍മേല്‍ അറസ്റ്റിലായി. മൂന്ന് ദിവസം മുമ്പ് ഭാര്യ ബര്‍ഷ സോണി ചൗധരി നല്‍കിയ പരാതിയിലാണ് കേസ്. മനുഷ്യാവകാശ സംരഷണ സെല്ലിന്റെ ഒരു സംഘമാണ് രാജ ശ്രീയെ അറസ്റ്റ് ചെയ്തത്. കുടുംബത്തിനെതിരെ കൊടുത്ത പരാതിയില്‍ മറ്റു കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമോ എന്നത് വരും ദിവസങ്ങളിലേ അറിയാന്‍ കഴിയൂ.